ADVERTISEMENT

കൊച്ചി ∙ പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ നാട്ടുകാരാണ് പുരുഷന്റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോപ്പർ ലൈനിന്റെ ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലാണ്.

തലയിലും ശരീരത്തിലും ഫ്ലക്സ് ഷീറ്റുകൾ കത്തിയതിന്റെ ഭാഗങ്ങളുമുണ്ട്. പാളത്തിൽ രക്തക്കറയുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ചുറ്റുമുള്ള ചെടികളെല്ലാം കത്തിയിട്ടുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് തീ പടർന്നിരിക്കുന്നതിനാൽ മരിച്ചശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാണെന്ന് കരുതുന്നു.

എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ നിലയിലായതിനാൽ മറ്റു പരുക്കുകൾ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. 

English Summary: Deadbody found near Ernakulam pullepady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com