ADVERTISEMENT

ന്യൂഡൽഹി ∙ ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കുമെന്നു കർഷക സംഘടനകൾ. സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു. ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.

കർഷകരുടെ ട്രാക്ടർ റാലി സർക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഇരയാകുകയായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ (ആർ) നേതാവ് ബൽബീർ എസ്.രജേവാൾ ആരോപിച്ചു. സമരം തകർക്കാനുള്ള നിരന്തര ശ്രമങ്ങൾക്കിടയിലും 99.9 ശതമാനം കർഷകരും സമാധാനം പാലിച്ചു. എന്നാൽ ചില സംഭവങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Farmers march to the Parliament on February 1st postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com