ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരം രണ്ടുമാസത്തോളമായി അതിശക്തമായി തുടരുമ്പോൾ കാർഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഇന്ത്യ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കു കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. എങ്കിലും പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി സാമൂഹ്യസുരക്ഷാ സംവിധാനം വേണം. ഇന്ത്യൻ കാർഷിക മേഖലയിൽ കൂടുതൽ പരിഷ്കാരം ആവശ്യമാണെന്നും ഗീത പറഞ്ഞു.

അടിസ്ഥാനസൗകര്യം ഉൾപ്പെടെ വിവിധ മേഖലകളിൽ കാർഷിക പരിഷ്കരണ നടപടികൾ ആവശ്യമാണ്. കർഷകർക്കു കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്. മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളിൽ വിളകൾ വിൽക്കാനാകും, പ്രത്യേക നികുതി നൽകാതെതന്നെ. ഏതു പരിഷ്കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റേതായ വിലകൊടുക്കേണ്ടി വരും. നിയമത്തിനു ദോഷമുണ്ടോ എന്നെല്ലാം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. എന്താണു ഫലമെന്നു നോക്കാം– ഗീത പറഞ്ഞു.

‌റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തില്‍ 37 നേതാക്കൾക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റര്‍ ചെയ്തു. മേധാ പട്കർ, ഭൂട്ടാ സിങ്, യോഗേന്ദ്ര യാദവ്, ദര്‍സന്‍ പാല്‍, രാകേഷ് ടിക്കായത്ത്, ഗുര്‍നാംസിങ് ചദൂനി, ജെഗീന്ദര്‍ ഉപഗ്രഹ തുടങ്ങിയവർ സംഘർഷത്തിന് ഉത്തരവാദികളാണെന്നു പൊലീസ് പറയുന്നു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 200 പേരെ കസ്റ്റഡിയിലെടുത്തു. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർക്കാണു പരുക്കേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട് 550 അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. 

English Summary: India’s new agri laws have potential to raise farm income: IMF's Gita Gopinath

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com