ADVERTISEMENT

തിരുവനന്തപുരം∙ സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റ കുന്നംകുളം മണ്ഡലം ഉപേക്ഷിക്കുന്നു. പകരം, മലബാറിലെ ജയസാധ്യതയുള്ള ഒരു മണ്ഡലം ജോണിന് നല്‍കാനാണ് യുഡിഎഫിെല പൊതുധാരണ. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനു പകരം ഇരവിപുരത്ത് ബാബു ദിവാകരനെ മല്‍സരിപ്പിക്കാന്‍ ആര്‍എസ്പിയിലും ആലോചനയുണ്ട്.

2011ല്‍ ബാബു എം.പാലിശേരിയോടും 2016 ല്‍ എ.സി മൊയ്തീനോടുമായിരുന്നു കുന്നംകുളത്ത് സി.പി ജോണിന്റ തോല്‍വി. ഇനിയൊരു ഭാഗ്യപരീക്ഷണം ഇവിടെ വേണ്ടെന്നാണ് ജോണിന്റ തീരുമാനം. അതേസമയം സി.പി. ജോണ്‍ ഇത്തവണ നിയമസഭയില്‍ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും നിര്‍ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ ലീഗിന് കൂടി മേധാവിത്വമുള്ള ജയസാധ്യതയുള്ള ഒരു സീറ്റ് നല്‍കിയേക്കും. പകരം കുന്നംകുളം കോണ്‍ഗ്രസ് ഏറ്റെടുക്കും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് 28,000 വോട്ടിനാണ് കഴിഞ്ഞതവണ ഇരവിപുരത്ത് തോറ്റത്. ഇക്കുറി മല്‍സരിക്കുന്ന കാര്യത്തില്‍ അസീസ് ഇതുവരെ മനസ് തുറന്നിട്ടില്ല.

അസീസ് മാറി നിന്നാല്‍ ബാബു ദിവാകരന് നറുക്ക് വീഴും. മാറുന്നില്ലെങ്കില്‍ ബാബു ദിവാകരന് മല്‍സരിക്കാന്‍ ആര്‍എസ്പി കൊല്ലം സീറ്റ് ചോദിക്കുന്നുണ്ട്. പി.ജെ.ജോസഫിന് തൊടുപുഴ വിട്ടും അനൂപ് ജേക്കബിന് പിറവം വിട്ടും ഇത്തവണയും ഒരു മല്‍സരമില്ല. എംപി സ്ഥാനം രാജിവച്ച് വരുന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും ഇത്തവണ മല്‍സരിക്കാനുണ്ടാകും. വേങ്ങരയും മലപ്പുറവുമാണ് സാധ്യത മണ്ഡലങ്ങള്‍. ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയില്‍ ഒരു സീറ്റെന്ന ധാരണ യാഥാര്‍ഥ്യമായാല്‍ ജി.ദേവരാജന്‍ നിയമസഭയില്‍ മല്‍സരത്തിനിറങ്ങും.

English Summary: Kerala Assembly Elections - congress to take ove Kunnamkulam Seat, CP John to contest from Malabar region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com