ആളകലം പാലിക്കാതെ അദാലത്ത്; വൻ ജനക്കൂട്ടം, മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്നു

Mail This Article
×
ആലപ്പുഴ∙ തുടര്‍ച്ചയായി രണ്ടാം ദിവസവും സര്‍ക്കാര്‍ അദാലത്തില്‍ ജനത്തിരക്ക്. എടത്വ സെന്‍റ് അലോഷ്യസ് കോളജിലെ അദാലത്തിലാണ് കോവിഡ് നിയന്ത്രണം പാലിക്കാതെ തിരക്ക്. പരിപാടിയില്‍ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പങ്കെടുക്കുന്നു. വയോധികരും അസുഖം ബാധിച്ചവരും ഉൾപ്പെടെ അദാലത്തിൽ പരാതികളുമായി എത്തിയിട്ടുണ്ട്.
ഇന്നലെയും മന്ത്രിമാർ പങ്കെടുത്ത പരാതി പരിഹാര അദാലത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ നടന്ന അദാലത്തിലാണ് ആളകലം പാലിക്കാതെ ആയിരങ്ങൾ തടിച്ചുകൂടുന്നത്.
English Summary: Adalat: Covid protocol breached in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.