ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷിനിയമങ്ങൾക്കെതിരെ ഗാസിപ്പുരിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ  എംപിമാരാണ് അതിര്‍ത്തിയിലെത്തിയത്. കർഷകരോടുള്ള കേന്ദ്രത്തിന്റെ സമീപനം ഞെട്ടിക്കുന്നതാണെന്നും എംപിമാർ അഭിപ്രായപ്പെട്ടു.

കേരളത്തിൽ നിന്നുള്ള എംപിമാരായ എഎം ആരിഫ്, എൻകെ പ്രേമചന്ദ്രൻ, എൻസിപി നേതാവ് സുപ്രിയ സുലെ,  ഡി‌എം‌കെ അംഗം കനിമൊഴി,  ശിരോമണി അകാലിദൾ നേതാവും കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ഹർസിമ്രത് കൗർ ബാദൽ, തൃണമൂൽ നേതാവ് സൗഗത റോയ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് പോലീസ് അതിർത്തിയിൽ തടഞ്ഞത്. 

ബാരിക്കേഡുകൾ വച്ച് സമരമുഖത്തേക്കുള്ള വഴികൾ പൊലീസ് അടച്ചതിനാൽ ഇവർക്ക് കർഷകരെ സന്ദർശിക്കാനായില്ല. കർഷകർക്കു നീതി ലഭ്യമാക്കണമെന്നും കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രം തയാറാകണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.  ബാരിക്കേഡുകളും മുള്ളുവേലികളും കോൺക്രീറ്റ് കട്ടകളും നിരത്തി ഡൽഹിയുടെ അതിർത്തി മേഖലകളിൽ വൻ പൊലീസ് സന്നാഹം തുടരുകയാണ്. 

English Summary: Opposition MPs were stopped by the police on the way to Protest Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com