ADVERTISEMENT

തിരുവനന്തപുരം∙ സ്കൂളുകളിലെ കോവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സെക്രട്ടേറിയറ്റിലും നിയന്ത്രണങ്ങൾ തുടങ്ങി. രോഗ വ്യാപനം രൂക്ഷമായ ധനവകുപ്പിൽ അൻപതു ശതമാനം ജീവനക്കാർ മാത്രമേ ഇന്നു മുതൽ ഉണ്ടാകു. എന്നാൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവർ ദിനവും ഹാജരാകണം. അതേ സമയം മാർച്ചിൽ നടത്താനിരിക്കുന്ന സഹകരണ സംഘം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. നേരത്തെ നടന്ന കന്റീൻ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനു കാരണമായിരുന്നു.

Content Highlights: Covid: Restrictions in Kerala school 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com