പസിഫിക് സമുദ്രത്തില്‍ 7.7 തീവ്രതയിൽ ഭൂചലനം; പ്രദേശത്ത് സൂനാമി മുന്നറിയിപ്പ്

Mail This Article
×
വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തില്‍ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു ന്യൂസീലന്‍ഡ് ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ്. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്കായാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുള്ള സൂനാമി വന്നേക്കാമെന്നാണു മുന്നറിയിപ്പ്.
English Summary: Tsunami Confirmed After 7.7 Magnitude Earthquake In South Pacific: Report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.