ഉമ്മയെ കാണാം; സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം, കർശന സുരക്ഷ

supreme-court-siddique-kappan
SHARE

ന്യൂഡൽഹി∙ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മരണശയ്യയിൽ കിടക്കുന്ന ഉമ്മയെ കാണുന്നതിന് 5 ദിവസത്തേക്ക് ആണ് ജാമ്യം. യുപി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തെങ്കിലും കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍, ഉമ്മയെ ചികിൽസിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവരൊഴികെ മറ്റാരുമായി കൂടിക്കാഴ്ച പാടില്ല. മാധ്യമങ്ങളോട് സംസാരിക്കരുത്. 24 മണിക്കൂറും യുപി പൊലീസിന്‍റെ കാവലിലായിരിക്കും. കേരളത്തിലെ സുരക്ഷയില്‍ യുപി പൊലീസുമായി കേരള പൊലീസ് സഹകരിക്കണമെന്നും ആവശ്യമെങ്കിൽ സഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

English Summary: Malayali Journalist Siddique Kappan gets interim bail to meet mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA