പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന് സ്വരാജ് ട്രോഫി; മികച്ച ജില്ലാപഞ്ചായത്ത് തിരുവനന്തപുരം

Trophy | Award Winning
പ്രതീകാത്മക ചിത്രം: Billion Photos / Shutterstock
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2019–20 വർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന്. വെള്ളിനേഴി (പാലക്കാട്), ചേമഞ്ചേരി (കോഴിക്കോട്) ഗ്രാമപ്പഞ്ചായത്തുകൾക്കാണു രണ്ടും മൂന്നും സ്ഥാനങ്ങൾ.

കൊല്ലം ജില്ലയിലെ മുഖത്തലയാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്. നെടുമങ്ങാട് (തിരുവനന്തപുരം), പെരുമ്പടപ്പ് (മലപ്പുറം) എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണ്. കൊല്ലം, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പ്രത്യേക പദ്ധതി ധനസഹായം ലഭിക്കും. ജില്ലാതലത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകൾക്കും അവാർഡുണ്ട്. ജില്ലാ തലത്തിൽ‌ 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണു ധനസഹായം.

2019–20 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ ഗ്രാമപ്പഞ്ചായത്തുകൾക്ക് മഹാത്മാഗാന്ധി പുരസ്കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ജില്ലാതലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളാണുള്ളത്.

English Summary: Best Local Government Institutions awards announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS