ADVERTISEMENT

തിരുവനന്തപുരം∙ ട്രോളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം. ധാരണാപത്രം റദ്ദാക്കിയേക്കും. ചട്ടംലംഘിച്ചാണ് ധാരണപത്രമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. കെഎസ്ഐഎൻസി എംഡി എന്‍. പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. പ്രശാന്ത് ചട്ടവിരുദ്ധമായാണോ ഇഎംസിസിയുമായി കരാര്‍ ഉണ്ടാക്കിയതെന്ന് പരിശോധിക്കും. 

അമേരിക്കന്‍ കമ്പനിക്ക്, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. കമ്പനിയുമായി ഒപ്പിട്ട ധാരണപത്രത്തിന്‍റേയും സ്ഥലം അനുവദിച്ചതിന്റേയും രേഖകള്‍ പുറത്തുവിട്ട ചെന്നിത്തല ദുരുദ്ദേശ്യമില്ലെങ്കില്‍ ഇത് റദ്ദാക്കാനും സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.

ഇഎംസിസിക്ക് യാനങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള കരാറിന് പിന്നില്‍, ആഴക്കടല്‍ മത്സ്യബന്ധനമാണ് ഉദ്ദേശമെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷം,  തെളിവായി കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണപത്രത്തിന്‍റേയും കമ്പനിക്ക്  ചേര്‍ത്തല പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ചതിന്‍റെ പകര്‍പ്പുകള്‍ പുറത്തുവിട്ടു. 

English Summary : CM Pinarayi Vijayan to repeal EMCC agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com