ഇടുക്കി∙ അടിമാലി ആയിരംഏക്കറിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദിനി (22) ആണ് മരിച്ചത്. കട്ടപ്പനയിൽനിന്ന് ഭർത്താവിനൊപ്പം ബൈക്കിൽവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട വാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ച് വീണ ചാന്ദിനിയുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി ഇറങ്ങി. ഭർത്താവ് അനു പരുക്കുകളോടെ രക്ഷപ്പെട്ടു.
English Summary : Accident death, Idukki