തിരുവനന്തപുരം∙ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരമിരിക്കുന്ന ഷാഫി പറമ്പിൽ എംഎൽഎ, ശബരിനാഥൻ എംഎൽഎ എന്നിവരെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സമരം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ എൻ.എസ്. നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നിരാഹാരം ആരംഭിക്കും.
English Summary : Backdoor Appointments: Congress Hunger Strike updates