കൊറോനില്‍ മതിയെങ്കില്‍ വാക്‌സിനേഷന് 35,000 കോടി ചെലവിടുന്നതെന്തിന്: ഐഎംഎ

ramdev-patanjalis-coronil
SHARE

ന്യൂഡല്‍ഹി∙ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്റെ സാന്നിധ്യത്തില്‍ യോഗാ പരിശീലകന്‍ ബാബാ രാംദേവിന്റെ പതഞ്ജലി കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത് എന്ന അവകാശവാദവുമായി മരുന്ന് അവതരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്ത്. അശാസ്ത്രീയമായ ഒരു ഉല്‍പ്പന്നത്തെ ആരോഗ്യമന്ത്രി എങ്ങിനെയാണ് അനുകലിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടന ചോദിക്കുന്നു. ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് കളവ് പ്രചരിപ്പിക്കുന്നതില്‍ ഞെട്ടലുണ്ടെന്ന് ഐഎംഎ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ വിശദീകരണം ആവശ്യമാണെന്നും സംഘടന വ്യക്തമാക്കി. കൊറോനില്‍ ഫലപ്രദമാണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി 35,000 കോടി രൂപ ചെലവിടുന്നതെന്നും ഐഎംഎ ചോദിച്ചു.

വെള്ളിയാഴ്ചയാണ് കൊറോനില്‍ എന്ന മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധം പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് പുറത്തിറക്കിയത്. കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധന്റെയും നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു പ്രബന്ധം പ്രകാശനം ചെയ്തത്. കൊറോനിലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഗവേഷണ പ്രബന്ധം മാറ്റുമെന്ന് രാംദേവ് പറഞ്ഞു.

രാജ്യാന്തര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണം മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് രാംദേവ് പറഞ്ഞത്. രാജ്യവും ലോകവും സമ്മതിച്ചു. ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകളോടെ 150 രാജ്യങ്ങളില്‍ കൊറോനില്‍ വില്‍ക്കാന്‍ അവസരമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോവിഡ് ചികിത്സയ്ക്ക് ഒരു പരമ്പരാഗത മരുന്നിനും അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു. അതേസമയം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം കൊറോനിലിന് ഇമ്യൂണിറ്റി ബൂസ്റ്റര്‍ എന്ന നിലയ്ക്ക് ലൈസന്‍സ് ലഭിച്ചു. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചുമുള്ള കമ്പനിയുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോവിഡ് പ്രതിരോധ മരുന്നായി ഇതിനെ പരസ്യം ചെയ്യുന്നത് നിര്‍ത്താന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടിരുന്നു.

English Summary: "Minister, Country Needs Explanation": Top Doctors' Body On 'Coronil' Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA