തട്ടിക്കൊണ്ടുപോകൽ ശ്രമം; കോംഗോയിൽ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു

Italian Ambassador Luca Attanasio
കോംഗോയിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ അംബാസഡർ ലൂക്ക അത്തനാസിയോ. ചിത്രം: Handout / ITALIAN FOREIGN MINISTRY / AFP
SHARE

റോം ∙ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്‌പി) അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദർശനം നടത്തുകയായിരുന്ന ഇറ്റാലിയൻ അംബാസഡർ ലൂക്ക അത്തനാസിയോയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കോംഗോയിലെ യുഎൻ ദൗത്യത്തിന്റെ സംഘത്തിനൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. കന്യാമഹോറോ പട്ടണത്തിനു സമീപം തിങ്കളാഴ്ച രാവിലെ 10.15 ഓടെ ഉദ്യോഗസ്ഥരുടെ സംഘം ആക്രമിക്കപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. സംഭവത്തിൽ മറ്റു രണ്ടു പേരും മരിച്ചതായി നോർത്ത് കിവു പ്രവിശ്യയിലെ സേനാവക്താവ് മേജർ ഗില്ലൂമെ അറിയിച്ചു.

English Summary: Italian ambassador Luca Attanasio killed in DR Congo during kidnapping attempt: Senior diplomat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA