ADVERTISEMENT

ജയ്പൂർ∙ പെട്രോള്‍ വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചു പ്രതിഷേധിച്ച കോമഡി കലാകാരനെതിരെ കേസ്. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ പെട്രോൾ വില 100 കടന്ന 16നാണ് ശ്യാം രംഗീല എന്ന കോമഡി കലാകാരൻ ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ ഇതിനെതിരെ പ്രതിഷേധിച്ചു വീഡിയോ ചിത്രീകരിച്ചത്. പെട്രോളിയം കമ്പനി നിർദേശിച്ചപ്രകാരം പെട്രോൾ ബങ്ക് ഉടമയുടെ പരാതിയിലാണു കേസ്.

സ്വതന്ത്ര ഇന്ത്യയിൽ പെട്രോളിന് അതിന്റെ ശരിയായ മൂല്യം നേടിക്കൊടുക്കാൻ മറ്റൊരു സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് അതു സാധ്യമായതെന്നും വീഡിയോയിൽ പറയുന്നു.

ഗംഗാനഗർ ജില്ലയുടെ ആ നേട്ടം വൈകാതെ രാജ്യത്തിനാകമാനം അഭിമാനത്തിന് അവസരമാക്കി മാറ്റും. രാജ്യത്തിന്റെ നന്മയ്ക്കായാണ് 100 രൂപയ്ക്കു പെട്രോൾ വാങ്ങുന്നതെന്നും, വ്യക്തിയല്ല രാജ്യമാണു പ്രധാനമെന്നും മോദിയെ അനുകരിച്ചു വീഡിയോയിൽ പറയുന്നു. ഒടുവിൽ ഏകമാർഗം ഇതെന്നു പറഞ്ഞു സൈക്കിളിൽ യാത്ര തുടരുന്നതും വീഡിയോയിലുണ്ട്. 10 ലക്ഷത്തിലേറെ പേരാണു യുട്യൂബിൽ രംഗീലയുടെ വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഇതു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കമ്പനിയോടു മാപ്പു പറഞ്ഞ പമ്പുടമ വിലക്കയറ്റിന്റെ വാർത്ത ചെയ്യാനെത്തിയ പത്രക്കാർ എന്ന പേരിലാണു ശ്യാം രംഗീലയും സംഘവും എത്തിയതെന്നും അതിനാൽ എന്താണു ചിത്രീകരിച്ചതെന്നു കണ്ടിരുന്നില്ലെന്നും വ്യക്തമാക്കി. തന്റെ ചിത്രീകരണം മൂലം വിഷമം നേരിട്ടവരോടു മാപ്പു ചോദിക്കുന്നുവെന്നും എന്നാൽ വീഡിയോ പിൻവലിക്കാൻ തയ്യാറല്ലെന്നുമായിരുന്നു രംഗീലയുടെ പ്രതികരണം.

English Summary: Petrol Bunk Owner Files Complaint Against Comedian Shyam Rangeela Over Video Mocking Fuel Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com