പിഎസ്‌സി സമരം: വിശദീകരിക്കാൻ സിപിഎം; ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി നീക്കം

SHARE

തിരുവനന്തപുരം∙ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാന്‍ ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം. ഡിവൈഎഫ്ഐ ജില്ലാതലത്തില്‍ നടത്തുന്ന വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത് വിവാദങ്ങളെ പ്രതിരോധിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്ക് സ്വീകരണം നല്‍കാനും തീരുമാനിച്ചു.

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. യുവാക്കളെ തന്നെ അണിനിരത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണു തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. നിയമനങ്ങളുടെ കണക്ക് നിരത്തി വിവാദങ്ങളെ സിപിഎം നേതാക്കള്‍ പ്രതിരോധിക്കും. 

28ന് വൈകിട്ട് ശംഖുമുഖത്ത് നടത്തുന്ന ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ യോഗങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങൾ തോറും യുവജനസംഗമങ്ങളും നടത്തും. സമരത്തിന്‍റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുത് എന്ന് നേരത്തേ സര്‍ക്കാരിനോട് സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു.

അതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. സമരം ഒത്തുതീര്‍ന്നാലും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

Content Highlights: PSC Rank holders protest, DYFI, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA