കഴിക്കാത്തതില്‍ പരിഭവം; എംഎല്‍എ സമ്മതിക്കുന്നില്ലെന്ന് കന്യാസ്ത്രീകളോട് രാഹുല്‍

rahul-wayanad-convent1
വയനാട് കെണിച്ചിറ സിഎംസി കന്യാസ്ത്രീ മഠത്തിലെത്തിയ രാഹുല്‍ ഗാന്ധി (ചിത്രം: എഎന്‍ഐ ട്വിറ്റര്‍)
SHARE

വയനാട്∙ ഒരു പരിഭവത്തിന് ഉത്തരമായി ചിരിയും ഒപ്പം ചേര്‍ത്ത്പിടിക്കലും സമ്മാനിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുക്കുകയാണ്. വയനാട് കെണിച്ചിറ സിഎംസി കന്യാസ്ത്രീ മഠത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് ഭക്ഷണം കഴിക്കാതെ മടങ്ങുന്നതില്‍ കന്യാസ്ത്രീകള്‍ പരിഭവം പ്രകടിച്ചു. എന്താണ് നന്നായി ഭക്ഷണം കഴിക്കാതെ പോകുന്നതെന്ന് രാഹുലിനോട് അവര്‍ ചോദിച്ചു. ഞാന്‍ ഭാരം കുറയ്ക്കുകയാണെന്നായിരുന്നു രാഹുലിന്റെ കുസൃതി കലര്‍ന്ന മറുപടി.

rahul-wayanad-convent
വയനാട് കെണിച്ചിറ സിഎംസി കന്യാസ്ത്രീ മഠത്തിലെത്തിയ രാഹുല്‍ ഗാന്ധി (ചിത്രം: എഎന്‍ഐ ട്വിറ്റര്‍)

എന്നാല്‍ അങ്ങനെ വിടാന്‍ കന്യാസ്ത്രീകള്‍ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ സമീപത്ത് നിന്ന ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ സമ്മതിക്കുന്നില്ല എന്ന് ചിരിയോടെ പറഞ്ഞ് രാഹുല്‍ തലയൂരി. കന്യാസ്ത്രീകള്‍ എംഎല്‍എയെ സമീപിച്ചപ്പോള്‍ സമയം പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടച്ചിരിയോടെയാണ് രാഹുല്‍ അവിടെനിന്നും ഇറങ്ങിയത്. വിഡിയോ കാണാം.

English Summary: Rahul Gandhi at Wayanad Convent Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA