‘മാണി സി. കാപ്പനൊപ്പം അപൂർവം ചിലർ മാത്രം; പാർട്ടിക്ക് ക്ഷീണമില്ല’

1200--ak-saseendran-ncp
മന്ത്രി എ.കെ. ശശീന്ദ്രൻ
SHARE

കൊച്ചി∙ മാണി സി. കാപ്പനൊപ്പം അപൂർവം ചിലർ മാത്രമാണ് പാർട്ടി വിട്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല. കൂടുതൽ പേർ പോകില്ല. പാർട്ടിയിൽ ആരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. അധ്യക്ഷസ്ഥാനത്ത് ടി.പി. പീതാംബരൻ മാസ്റ്റർ തന്നെ തുടരും. ഇത്തവണ നാലു സീറ്റുകളും എൻസിപിക്കു വേണം. 

പാല വേണമെന്നാണ് താൽപര്യം, ജയിച്ച സീറ്റുകൾ എല്ലാം വേണമെന്നാണ് ആഗ്രഹം. ഇക്കാര്യങ്ങളിൽ കഴിഞ്ഞ ദിവസം പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന എൻസിപി നേതൃയോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

English Summary: TP Peethambaran will continue as NCP president: AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA