ADVERTISEMENT

ഗുവാഹത്തി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തേയിലത്തോട്ട തൊഴിലാളികളുടെ പ്രതിദിന വേതനം 167 രൂപയിൽ നിന്ന് 50 രൂപ വർധിപ്പിച്ച് 217 രൂപയാക്കി അസമിലെ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ. റേഷൻ വാങ്ങാനായി പ്രതിദിനം ലഭിക്കുന്ന 101 രൂപ കൂടി ഉൾപ്പെടുത്തിയാൽ തൊഴിലാളികളുടെ വരുമാനം 318 രൂപയായി വർധിച്ചെന്നു പാർലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹൻ പട്ടോവറി പറഞ്ഞു. അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ തേയില തൊഴിലാളികളുടെ വരുമാനം 167 രൂപയിൽ നിന്ന് 365 രൂപയാക്കി വർധിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്കുള്ളിലാണ് മന്ത്രിസഭയുടെ തീരുമാനം.

പ്രതിദിന വേതനം 351 രൂപയാക്കി നിജപ്പെടുത്തണമെന്നുള്ളത് തേയിലത്തോട്ട തൊഴിലാളി സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യമാണ്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് നടത്തുന്ന രാഷ്ട്രീയനീക്കം മാത്രമാണിതെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി രൂപേഷ് ഗോവാല പറഞ്ഞു. വോട്ട് മുന്നില്‍ കണ്ട് വെറും 50 രൂപയുടെ വർധന മാത്രം വരുത്തിയ മന്ത്രിസഭാ തീരുമാനത്തിൽ സംഘടന കടുത്ത അതൃപ്തിയും അറിയിച്ചു.

തൊഴിലാളികളോട് കനത്ത വിശ്വാസ വഞ്ചനയാണ് സർക്കാർ കാട്ടിയതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി പറഞ്ഞു. വേതനം 351 രൂപയായി ഉയർത്തുമെന്ന് ബിജെപി സർക്കാർ 2016 ൽ വാഗ്ദാനം ചെയ്തതാണ്. അഞ്ച് വർഷത്തിന് ശേഷം അവർ അത് 217 രൂപയാക്കി ഉയർത്തുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

English Summary: As Assembly Elections ahead, tea workers’ pay up in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com