പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കോവിഡ്

Baselius Marthoma Paulose II Catholicose
SHARE

കോട്ടയം ∙ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണു ബാവായെ പ്രവേശിപ്പിച്ചത്. ജലദോഷ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

ആശങ്കപ്പെടേണ്ട ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സഭാ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദേവലോകത്ത് തുടരുന്ന ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിൽ അദ്ദേഹം വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നുണ്ടെന്നും സഭാ വക്താവ് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് അറിയിച്ചു. 

English Summary: Baselios Marthoma Paulose II Catholicos tests covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA