നിലപാട് സുവ്യക്തം, മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്നതാണ് നയം: മുഖ്യമന്ത്രി

Pinarayi Vijayan
പിണറായി വിജയൻ.
SHARE

ആലപ്പുഴ ∙ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പംനിർത്തുന്ന നയത്തിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്താൻ മുൻകൈയെടുക്കുന്ന സർക്കാരിനെതിരെ ആരോപണവുമായി വന്നത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിർത്തവരാണ്.

ആരോപണങ്ങളുടെ പുറകെ പോകാനല്ല, വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാനാണു സർക്കാർ ശ്രമിക്കുന്നത്. സമാനതകളില്ലാത്ത വികസനമാണു കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

English Summary: CM Pinarayi Vijayan comments on deep sea fishing row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA