ADVERTISEMENT

തിരുവനന്തപുരം∙ ക്ലിഫ് ഹൗസില്‍ പോയി ആര്‍ക്കും ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു. മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍.പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട. തന്റെ വകുപ്പല്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇഎംസിസി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ല, വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞു.

ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു‍. സ്ഥിരം ഒാഫിസ് പോലും ഇല്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതാണ്. ‌മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

English Summary: EP Jayarajan on deep sea trawling deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com