ADVERTISEMENT

സിഡ്നി ∙ സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താൻ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാർത്താബഹിഷ്കരണത്തിലൂടെ നേരിട്ട ഫെയ്സ്ബുക് നിലപാട് മാറ്റുന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങൾക്ക് എർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കാൻ ഫെയ്സ്ബുക് തീരുമാനിച്ചു.

നിയമത്തിലെ സുപ്രധാന ഭാഗങ്ങളിൽ ധാരണയിലെത്തിയെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗും ഫെയ്സ്ബുക്കും അറിയിച്ചു. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്കു പ്രതിഫലം നൽകുന്നത് ഒഴിവാക്കാനാണ് ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക് കഴിഞ്ഞ ദിവസം‘അൺഫ്രണ്ട്’ ചെയ്തത്. വാർത്തകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഓസ്ട്രേലിയയിലെ മാധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്.

ഓസ്ട്രേലിയ പാസാക്കിയ നിയമപ്രകാരം, രാജ്യത്തെ വാർത്താമാധ്യമങ്ങളിൽ നിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണം. ഗൂഗിളും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ മാധ്യമവാർത്തകൾ‌ സേർച് ഫലങ്ങളിലും ന്യൂസ് ഫീഡുകളിലും നൽകി വലിയ തുക പരസ്യവരുമാനമായി നേടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമനിർമാണം.

ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സമാന നടപടികൾ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കിയത് ഓസ്ട്രേലിയയാണ്.

English Summary: Facebook to restore Australia News Feed after deal with government on law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com