മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു

B Raghavan Ex MLA
ബി.രാഘവൻ
SHARE

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂർ മുൻ എംഎൽഎയുമായ ബി.രാഘവൻ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം നടുവത്തൂർ മണ്ഡലം എം എൽ എ ആയിരുന്നു. 1987, 1991, 2006 വർഷങ്ങളിൽ അദ്ദേഹം ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

ബി. രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അധസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച പോരാളിയായിരുന്നു ബി രാഘവൻ. മണ്ണിൽ വിയർപ്പൊഴുക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നിൽ നിന്നു. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്റേത്. അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Former mla B. Raghavan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA