ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ ഗെയിംസ് താരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു. താരങ്ങളുടെ നിയമനം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. നിയമനക്കാര്യം ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് അറിയിപ്പ്. ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ ഉടന്‍ അറിയിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. വിവരം സമരം ചെയ്യുന്നവരെ അറിയിച്ചു. 

പരിഹാരം തെളിയുന്നു; കായിക താരങ്ങള്‍ക്ക് ഉറപ്പ്; എല്‍ജിഎസിനും പ്രതീക്ഷ‌; സമരവിജയം?

ഉദ്യോഗാർഥികളുടെ സമരം ശക്തമായതോടെ പരിഹാരവഴി തേടി സർക്കാർ. ഉദ്യോഗസ്ഥ ചർച്ചയിലെ നിർദേശങ്ങൾ ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഉടൻ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റ്സിനെയും കായികതാരങ്ങളെയും സർക്കാർ അറിയിച്ചു. കായിക താരങ്ങൾ തൽക്കാലത്തേക്ക് സമരം നിർത്തി. 

നടുറോഡിൽ കിടന്നും തല കുത്തി മറിഞ്ഞും ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ നടത്തിയ സമരം ഒടുവിൽ സർക്കാർ കണ്ടു. ബുധനാഴ്ച തീരുമാനമെന്നാണ് കായികമന്ത്രി ഇ.പി. ജയരാജൻ ഇന്ന് നൽകിയ ഉറപ്പ്. ഇതോടെ അവര്‍ തല്‍കാലത്തേക്ക് സമരം നിര്‍ത്തുകയായിരുന്നു.

28 ദിവസത്തെ സഹനസമരത്തിനൊടുവിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിനു പിന്നാലെയാണ് എൽജിഎസ് ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുന്ന നീക്കങ്ങൾ. ഉദ്യോഗസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഫയലായി ഉടൻ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. 

ഇതുവരെയും റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകൾ ചീഫ് സെക്രട്ടറി ക്രോഡീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ ആഭ്യന്തര സെക്രട്ടറിയും കൈമാറി. ഇവ പരിഗണിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിച്ചേക്കും. 

എന്നാൽ ലിസ്റ്റ് റദ്ദായ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാരുടെ കാര്യത്തിൽ തുടർ ചർച്ചകളൊന്നുമില്ല. ശമ്പളവും അംഗീകാരവും ലഭിക്കാത്ത അധ്യാപകരുടെ റിലേ നിരാഹാരം 22 ദിവസമായിട്ടും അനുകൂല നടപടിയായിട്ടില്ല. യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരം തുടരുകയാണ്. 

English Summary: Home secretary ask to report last grade vaccancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com