കൊച്ചി∙ കണ്ണൂരിലെ ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
2014ൽ ആണ് ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ കതിരൂർ മനോജിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവത്തിൽ സിപിഎം നേതാവ് പി. ജയരാജൻ 25ാം പ്രതിയാണ്. ജയരാജനടക്കമുള്ള പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. യുഎപിഎ വകുപ്പ് അടക്കം ഉൾപ്പെടുത്തി സിബിഐ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary: Convicts gets bail in Kathiroor Manoj Murder Case