‘മാധ്യമ‌സമൂഹത്തോടുള്ള വെല്ലുവിളി’: എൻ.പ്രശാന്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

n-prasanth
എൻ.പ്രശാന്ത് (ഫയല്‍ ചിത്രം)
SHARE

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ ആക്ഷേപിക്കുകയും ചെയ്ത െഎഎഎസ് ഉദ്യാഗസ്ഥൻ എൻ.പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഇതുകാണിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയതായി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷും അറിയിച്ചു. 

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയെ അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിച്ച കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിന്റെ നടപടി പ്രതിഷേധാർഹമാണ്.

താൽപര്യമില്ലെങ്കിൽ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലം കലർന്ന സ്റ്റിക്കറുകൾ മറുപടി നൽകി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവർത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

വിവാദ സംഭവങ്ങളിൽ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരിൽനിന്നു പ്രതികരണം തേടുന്നത് കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയാണ്. ഫോണിൽ വിളിച്ചു കിട്ടാതിരുന്നപ്പോൾ ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച മാന്യമായ സന്ദേശത്തിനാണ് െഎഎഎസ് ഉദ്യോഗസ്ഥൻ അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ പ്രതികരിച്ചത്. ഇത് വനിതകൾക്കെതിരെ എന്നല്ല, മുഴുവൻ മാധ്യമ‌സമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

English Summary: Kerala Journalists Union demand action against N Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA