തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു. പത്തു ശതമാനം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്.
മുപ്പതിലധികം ഡിപ്പോകള്‍ പൂര്‍ണമായി സര്‍വീസ് മുടങ്ങിയ നിലയിലാണ്. തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമായി. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
English Summary: KSRTC strike begins