യുവതിയെ തട്ടിക്കൊണ്ടുപോയതിലെ സ്വർണക്കടത്ത് ബന്ധം: അന്വേഷണവുമായി കസ്റ്റംസ്

bindhu-mannar-kindap
ബിന്ദു
SHARE

ആലപ്പുഴ∙ മാന്നാറില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു.

സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യംചെയ്യും. ഇതിനായി ഉദ്യോഗസ്ഥർ പരുമലയിലെ ആശുപത്രിയിൽ എത്തി. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അക്രമി സംഘത്തിന് സഹായം നല്‍കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് വിദേശത്തു നിന്നു മടങ്ങിയെത്തിയ ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടത്തുന്നതിനിടെ 200 കിലോമീറ്റർ അകലെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നു.

English Summary: Mannar Lady Kidnap: Customs Probe on Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA