സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നു: രാഹുൽ

rahul-gandhi-aishwarya-kerala-yatra-1
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം∙ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഴക്കടൽ മത്സ്യബന്ധന കരാർ ഉയർത്തിയാണ് രാഹുലിന്റെ പരാമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

aishwarya-kerala-yatra-end
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഘടനയെ ദുർബലമാക്കിയെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ നാൽവർ സംഘത്തിന് മാത്രം നിയന്ത്രിക്കാൻ കഴിയാത്തത്ര മഹത്താണ് ഇന്ത്യ.

aishwarya-kerala-yatra-end-1
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്നു പറഞ്ഞു. സ്വർണക്കടത്തു കേസിൽ സിപിഎം–ബിജെപി ഒത്തുകളിയാണെന്നും രാഹുൽ പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

rahul-gandhi-aishwarya-kerala-yatra
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി. ചിത്രം: മനോജ് ചേമഞ്ചേരി

English Summary: Rahul Gandhi at Aishwarya Kerala Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA