ഉദ്യോഗാര്‍ഥികളെ കണ്ട് രാഹുല്‍ ഗാന്ധി; അരമണിക്കൂര്‍ സമരപ്പന്തലിൽ– വിഡിയോ

rahul-gandhi-meets-psc-rank-holders-2
രാഹുൽ ഗാന്ധി ഉദ്യോഗാർഥികളെ സന്ദർശിക്കുന്നു.
SHARE

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമരപ്പന്തലിലെത്തി സന്ദർശിച്ചു. അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ വരവ്. അര മണിക്കൂറിലേറെ സമയം അദ്ദേഹം ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തല്‍ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് വരെയുള്ള നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു.

English Summary: Rahul Gandhi meets PSC Rank Holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA