തിരുവനന്തപുരം∙ സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കായിരിക്കണം മുൻതൂക്കമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളിൽ പഴയ മുഖങ്ങൾ മാത്രം പാടില്ല. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണം. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
ആഴക്കടൽ മത്സ്യബന്ധന വിവാദം മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കാൻ ജാഥ നടത്താൻ യുഡിഎഫ് തീരുമാനിച്ചു. ടി.എൻ.പ്രതാപന്റെയും ഷിബുബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ജാഥ മാർച്ച് 1ന് ആരംഭിക്കും. മാർച്ച് 5ന് എറണാകുളത്ത് സമാപിക്കും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച 26 മുതൽ ആരംഭിക്കും. ഈ മാസം 28ന് യുഡിഎഫ് യോഗം ചേരും.
English Summary: Rahul Gandhi on Candidate determination