യുഎഇ കോണ്‍സുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി; സ്കൂട്ടറും ഫോണും കണ്ടെടുത്തു

Gunman Jayaghosh
ജയഘോഷ് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന്‌ വൈകിട്ട് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്കൂട്ടർ നേമം പൊലീസ് കണ്ടെത്തി.

സ്കൂട്ടറിനുള്ളിൽനിന്നും ജയഘോഷ് എഴുതിയെന്ന് കരുതുന്ന കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സംഘർഷം മൂലം മാറിനിൽക്കുന്നു എന്നാണ് കുറിപ്പിൽ ഉള്ളതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ വിവരം പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.

സ്വർണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലൈയ് 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

English Summary: UAE Consulate gunman goes missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA