വിശ്വാസിയായ പാര്‍ട്ടി അംഗമായി തുടരും, ബിജെപിയിലേക്കില്ല: തോട്ടത്തില്‍ രവീന്ദ്രന്‍

Thottathil Raveendran
തോട്ടത്തിൽ രവീന്ദ്രൻ.
SHARE

കോഴിക്കോട് ∙ ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് കെ.സുരേന്ദ്രന്‍ ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് രവീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പാര്‍ട്ടിയിലേക്കു ക്ഷണിച്ചില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

രണ്ടുമാസം മുൻപാണു തോട്ടത്തില്‍ രവീന്ദ്രനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിലേക്കു ക്ഷണിച്ചെങ്കിലും അതിനോടുള്ള മുൻ മേയറുടെ പ്രതികരണം ഇങ്ങനെയായിരുന്നു: വിശ്വാസിയായ പാര്‍ട്ടി അംഗമായി തുടരും. തോട്ടത്തില്‍ രവീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നില്‍ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നുമാണു സുരേന്ദ്രന്‍റെ വാദം. അദ്ദേഹത്തെ കണ്ടിരുന്നു, അങ്ങനെ എത്രയോ പേരെ കാണുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2000 മുതല്‍ 2005 വരെ ഇദ്ദേഹം മേയറായിരുന്നു. 2016ല്‍ വി.കെ.സി. മമ്മദ് കോയ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വീണ്ടും മേയര്‍ പദവി തേടിയെത്തി. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില്‍ തോട്ടത്തില്‍ രവീന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

English Summary: K Surendran invited to join BJP, not accepted says former Kozhikode Mayor Thottathil Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA