ADVERTISEMENT

കൊല്ലം∙ മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം തുറന്നുപറഞ്ഞ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നേരിട്ടു മനസിലാക്കി നിങ്ങൾ നേരിടുന്ന പ്രശ്നം. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു.

വള്ളത്തിൽ വച്ച് തൊഴിലാളി സുഹൃത്തുക്കൾ എനിക്ക് മീൻ പാചകം ചെയ്ത് തന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാൻ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കൾ എന്തു ചെയ്യുന്നുവെന്ന്. അവർ പറഞ്ഞ​ത് അവരെ മൽസ്യത്തൊഴിലാളി മേഖലയിൽ വിടാൻ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്’ – തങ്കശേരി ബീച്ചിൽ മൽസ്യത്തൊഴിലാളികളോടു സംസാരിക്കവേ രാഹുൽ പറഞ്ഞു.

മൽസ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെന്ന് രാഹുൽ വ്യക്തമാക്കി. ഇതിനൊപ്പം അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ തുറന്ന ചർച്ചയ്ക്കും അദ്ദേഹം തുടക്കമിട്ടു. ഇന്നു പുലർച്ചെയാണ് കടലിലേക്ക് പോയ മൽസ്യത്തൊഴിലാളികൾക്കൊപ്പം രാഹുലും യാത്ര ചെയ്തത്. അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു യാത്ര.

English Summary: Rahul Gandhi shares experience with fishemen in sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com