മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍; രണ്ട് മണിക്കൂറോളം കടലിൽ‌

Rahul-Gandhi
രാഹുൽ ഗാന്ധി മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയി തിരികെയെത്തുന്നു
SHARE

കൊല്ലം∙ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. രണ്ടു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി. മൽസ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദപരിപാടിക്ക് മുൻപ് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് രാഹുൽ കടലിലേക്ക് യാത്ര ചെയ്തത്.

പുലർച്ചെ 5.45 ഓടെയാണ് രാഹുൽ കടലിലേക്ക് പുറപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, ടി.എൻ പ്രതാപൻ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary: Rahul Gandhi travelled to sea with fishermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA