കേരളത്തിൽ 2.67 കോടിയിലധികം വോട്ടര്‍മാര്‍; അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 12ന്

Voters-List
SHARE

തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ 2.67 കോടിയിലധികം വോട്ടര്‍മാര്‍. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,67,31,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്കു പത്തുദിവസം മുന്‍പു വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരമുണ്ട്. അതിനാല്‍ അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 12നാകും പ്രസിദ്ധീകരിക്കുക.

ഇപ്പോള്‍ തയാറാക്കിയ പട്ടികയില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കിയിട്ടുണ്ട്. പുതുതായി 5.79,835 പേരെ ഉള്‍പ്പെടുത്തി. പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1,37,79,263 സ്ത്രീകളും 1,29,52,025 പുരുഷന്‍മാരുമാണ ഉള്ളത്. പുരുഷന്‍മാരേക്കാള്‍ 8,27,598 സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് 221 പേര്‍ക്കാണ് വോട്ടവകാശം. ഭിന്നശേഷിക്കാന്‍ 1,33,005 പേരുണ്ട്.

18- 19 പ്രായത്തില്‍ കന്നിവോട്ടര്‍മാര്‍ 2,99,25 പേരാണ്. കന്നിവോട്ടര്‍മാര്‍ കൂടുതല്‍ കോഴിക്കോടാണ്. 90,709 പ്രവാസി വോട്ടര്‍മാരുണ്ട്. 2020ലെ ജനസംഖ്യയുടെ 75.73 ശതമാനം ആയിരുന്നു വോട്ടര്‍മാര്‍. അത് ഇത്തവണ 76.55 ശതമാനമായി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്, 32,14,943 പേര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്.

English Summary: Kerala Assembly Election: Voters List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS