ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്  മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി.  കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾ ആയാൽ മാത്രം പോര വിശ്വാസ്യതയും വേണം. ജനങ്ങൾക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാർഥികളാക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം, സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ചു. ആരെയും കെട്ടിയിറക്കാൻ അനുവദിക്കില്ല. സിറ്റിങ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്കു മുൻഗണന നൽകും. 40 നും 50 നും ഇടയ്ക്കു പ്രായമുള്ളവരായിരിക്കണം ഏറിയ പങ്ക് സ്ഥാനാർഥികളെന്നും യോഗത്തിൽ ധാരണയായി. 

Content Highlights: Kerala assembly election: AK Antony warns congress

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com