കേരളത്തിൽ 3792 പേര്‍ക്ക് കോവിഡ്; രോഗമുക്തര്‍ 10 ലക്ഷം പിന്നിട്ടു

covid-us
SHARE

തിരുവനന്തപുരം ∙ കേരളത്തില്‍ 3792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും രോഗമില്ല. 24 മണിക്കൂറിനിടെ 73,710 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4182. ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

പോസിറ്റീവായവർ

കോഴിക്കോട് 519
തൃശൂര്‍ 416
എറണാകുളം 415
കൊല്ലം 411
മലപ്പുറം 388
ആലപ്പുഴ 308
പത്തനംതിട്ട 270
തിരുവനന്തപുരം 240
കോട്ടയം 236
കണ്ണൂര്‍ 173
കാസർകോട് 148
പാലക്കാട് 115
വയനാട് 82
ഇടുക്കി 71

നെഗറ്റീവായവർ

തിരുവനന്തപുരം 394
കൊല്ലം 279
പത്തനംതിട്ട 468
ആലപ്പുഴ 578
കോട്ടയം 411
ഇടുക്കി 266
എറണാകുളം 516
തൃശൂര്‍ 385
പാലക്കാട് 160
മലപ്പുറം 368
കോഴിക്കോട് 326
വയനാട് 96
കണ്ണൂര്‍ 303
കാസർകോട് 100

രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 497, തൃശൂര്‍ 404, എറണാകുളം 390, കൊല്ലം 402, മലപ്പുറം 365, ആലപ്പുഴ 304, പത്തനംതിട്ട 240, തിരുവനന്തപുരം 175, കോട്ടയം 223, കണ്ണൂര്‍ 105, കാസർകോട് 119, പാലക്കാട് 52, വയനാട് 79, ഇടുക്കി 63 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം 2 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് 1 വീതം. ഇതോടെ 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,01,164 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 2,13,247 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 7482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 811 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഒഴിവാക്കി. ആകെ 369 ഹോട്സ്‌പോട്ടുകൾ

583 പേര്‍ക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 583 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 167 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2954 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 127, 22, 5
തിരുവനന്തപുരം റൂറല്‍ - 88, 56, 1
കൊല്ലം സിറ്റി - 114, 4, 1
കൊല്ലം റൂറല്‍ - 143, 0, 0
പത്തനംതിട്ട - 14, 14, 0
ആലപ്പുഴ- 19, 6, 0
കോട്ടയം - 1, 1, 0
ഇടുക്കി - 4, 2, 0
എറണാകുളം സിറ്റി - 29, 19, 0
എറണാകുളം റൂറല്‍ - 24, 5, 2
തൃശൂര്‍ സിറ്റി - 4, 3, 3
തൃശൂര്‍ റൂറല്‍ - 3, 3, 0
പാലക്കാട് - 0, 0, 0
മലപ്പുറം - 2, 18, 0
കോഴിക്കോട് സിറ്റി - 0, 0, 0
കോഴിക്കോട് റൂറല്‍ - 3, 7, 1
വയനാട് - 0, 0, 0
കണ്ണൂര്‍ - 1, 0, 0
കാസർകോട് - 7, 7, 0

 English Summary : Kerala covid 19 updates Feb 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA