ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ ബിജെപി സ്വപ്നങ്ങൾ പൂവിടില്ലെന്ന പ്രവചനവുമായി എബിപി ന്യൂസ് സി–വോട്ടർ സർവേ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്തന്നെ അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 148 മുതൽ 164 സീറ്റ് വരെ നേടി മമത ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ബിജെപിക്ക് 92 മുതൽ 108 സീറ്റ് വരെ കിട്ടാം. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.

അസമിലും പുതുച്ചേരിയിലും ബിജെപി നേതൃത്വം െകാടുക്കുന്ന മുന്നണി വിജയിക്കുമെന്നാണ് റിപ്പോർട്ട്. പുതുച്ചേരിയില്‍ ഇതാദ്യമായാണ് ബിജെപി മേല്‍ക്കൈ വരുന്നത്. ഈയിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരുമെന്നും സർവേ പ്രവചിക്കുന്നു. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും പറയുന്നു. കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നാണു സർവേ റിപ്പോർട്ട്.

English Summary : ABP news C Voter survey: Mamtha continues in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com