ADVERTISEMENT

കൊച്ചി∙ കിഫ്ബിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ പദ്ധതിനിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സംസാരിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ചിത്രം: ടോണി ഡൊമനിക് ∙ മനോരമ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സംസാരിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ചിത്രം: ടോണി ഡൊമനിക് ∙ മനോരമ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഖ്യാതി ഇടതുസര്‍ക്കാര്‍ കേരളത്തിന് നഷ്ടമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി ആരോപിച്ചു‍. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. കേരളം മൗലികവാദികളുടെ നാടായി മാറി.

സിപിഎമ്മും എസ്ഡിപിഐയുമായി രഹസ്യസഖ്യമുണ്ട്. രാഷ്ട്രീയ കൊലകള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണെന്നും കോവിഡ് പ്രതിരോധത്തിലടക്കം സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും നിര്‍മല സീതാരാമൻ കുറ്റപ്പെടുത്തി.

nirmala-sitharaman-kochi-1

English Summary: Nirmala Sitharaman Slams Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com