കോതമംഗലത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 3 പേർക്കു പരുക്ക്

das-joseph
ദാസ് ജോസഫ്
SHARE

കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. സ്കൂട്ടർ യാത്രികൻ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച 2 പേർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കനേഡിയൻ സ്കൂളിനു സമീപം ഇന്ന് വൈകിട്ടാണ് അപകടം.

English Summary: 1 killed and 3 injured in Road Accident at Karakunnu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA