ADVERTISEMENT

തിരുപ്പതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് പൊലീസ്. തിങ്കളാഴ്ച റെനിഗുണ്ട വിമാനത്താവളത്തിൽ എത്തിയപ്പോഴാണു നായിഡുവിനെ പൊലീസ് തടഞ്ഞുവച്ചത്. തിരുപ്പതിയിൽ പ്രതിഷേധ ധർണകളിൽ പങ്കെടുക്കാനാണു ചന്ദ്രബാബു നായിഡു എത്തിയത്. പൊലീസ് തടഞ്ഞതിനെ തുടർന്ന് അദ്ദേഹം വിമാനത്താവളത്തിൽ തറയിലിരുന്ന് പ്രതിഷേധിച്ചു.

എനിക്ക് കലക്ടറെ കാണാനുള്ള മൗലിക അവകാശം പോലുമില്ലേ, എന്താണിത്?. എന്താണ് ഈ രാജ്യത്തു നടക്കുന്നത്. 14 വർഷം ഞാൻ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവാണു ഞാൻ. എന്തു തമാശയാണിത്? എന്തിനാണു തടയുന്നത്. അനുമതി നൽകിയില്ലെങ്കിൽ ഇവിടെയിരിക്കും– പൊലീസുമായുള്ള തർക്കത്തിനിടെ ചന്ദ്രബാബു നായിഡു പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ വൈഎസ്ആർ കോൺഗ്രസ് നടത്തുന്ന സമ്മർദ്ദമാണിതെന്ന് ടിഡിപി നേതാക്കൾ ആരോപിച്ചു. ടിഡിപിയുടെ പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

English Summary: Chandrababu Naidu Protests at Tirupati Airport as Cops Deny Entry to Temple Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com