ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു.

പരീക്ഷകൾ മാറ്റി

പണിമുടക്ക് മൂലം ഇന്നത്തെ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കു മാറ്റി. മറ്റു പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കേരള, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും.

ആരോഗ്യ സർവകലാശാലയിൽ മൂന്നാം വർഷ എംഎസ്‌സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല. ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾ നടക്കും.

Content Highlights, Motot Vehicel Strike, KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com