മുരളീധരന്‍ മത്സരിക്കുന്നത് അനുചിതമെന്ന്‌ ഒരു വിഭാഗം; ‘രാജ്യസഭാസീറ്റ് നഷ്ടമാക്കണോ?’

Muraleedharan-bjp-Vijaya-Yathra
കോഴിക്കോട് ബിജെപിയുടെ വിജയയാത്രയിൽ വി.മുരളീധരൻ. ചിത്രം: സമൂഹമാധ്യമം
SHARE

പാലക്കാട് ∙ കേന്ദ്രമന്ത്രി വി.മുരളീധരൻ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുസംബന്ധിച്ച വിഷയത്തിൽ ഇനിയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമായില്ല. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ മുരളീധരൻ മത്സരിക്കട്ടെയെന്ന് നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പേ‍ാൾ, അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മറ്റുള്ളവർക്കെന്നാണു വിവരം. പാർട്ടിയുടെ പെ‍ാതുതീരുമാനം അടുത്തദിവസം ഉണ്ടാകും. മുരളീധരനെ മത്സരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് സംസ്ഥാനത്തുനിന്നാണ് ആദ്യം നിർദേശമുയർന്നത്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവേശം പകരുമെന്നും വിലയിരുത്തലുണ്ടായി.

കേരളത്തിലെ തിരഞ്ഞെടുപ്പു ചർച്ചചെയ്യുന്നതിനിടെ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലും വിഷയമെത്തി. ആദ്യദിവസങ്ങളി‍ൽ അനുകൂലസമീപനം ഉണ്ടായതേ‍ാടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് അതിനുളള പ്രവർത്തനവും സജീവമായെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പു ചർച്ചകളിലെ‍ാന്നും ഇതുസംബന്ധിച്ച് വ്യക്തമായ ഒരു നിർദേശവും ഉയർന്നില്ല. വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തുന്ന മുരളീധരനെ ഇപ്പേ‍ാൾ മത്സരിപ്പിക്കുന്നത് ഉചിതമാകില്ലെന്നാണ് പാർട്ടി ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തലെന്നാണു സൂചന. ജനവിധി തേടുന്നതിൽ തെറ്റില്ലെങ്കിലും അതിനുള്ള കളം കൃത്യമായി ഒരുങ്ങിയശേഷമാകാം എന്നാണ് അവരുടെ അഭിപ്രായം.

മത്സരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതു നടക്കട്ടെ, ഫലം വന്നശേഷം മറ്റുകാര്യങ്ങൾ ആലേ‍ാചിക്കാമെന്നാണ് ആർഎസ്എസ്, ബിജെപി നേതാക്കളിൽ മറ്റു ചിലരുടെ സമീപനമെങ്കിലും പാർട്ടി കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കട്ടെ എന്നും അവർ വ്യക്തമാക്കുന്നു. പാർട്ടി ദേശീയ പ്രസിഡന്റും അമിത് ഷായും വിഷയത്തിൽ നിലപാട് പറഞ്ഞിട്ടില്ല. അതിനിടെ, വരും ദിവസങ്ങളിൽ നടപ്പാക്കേണ്ട നിരവധി വിദേശ പ്രേ‍‍ാജക്റ്റുകളുടെ ചുമതലയും അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. ഇപ്പേ‍ാഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മഹാരാഷ്ട്രയിൽനിന്നുളള ഒരു രാജ്യസഭാസീറ്റ് ഇല്ലാതാക്കേണ്ടന്ന ചർച്ചയും നേതൃത്വത്തിനിടയിൽ സജീവമാണ്. 

പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്നു ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഏകോപനവും മത്സരവും ഒന്നിച്ചു കെ‍ാണ്ടുപേ‍ാകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണു നേതൃത്വത്തിനിടയിലെ അഭിപ്രായം. വി.മുരളീധരൻ മത്സരിക്കുന്നുണ്ടെങ്കിൽ സുരേന്ദ്രൻ സ്ഥാനാർഥിയാകാൻ സാധ്യതയില്ലെന്നാണു വിവരം. മത്സരത്തിനുണ്ടെങ്കിൽ കഴിഞ്ഞ തവണത്തെ മണ്ഡലമായ കഴക്കൂട്ടത്തുതന്നെയായിരിക്കും മുരളീധരൻ സ്ഥാനാർഥിയാവുക. കഴക്കൂട്ടത്ത് നിന്നു 2016ൽ നിയമസഭയിലേക്കും 2009ൽ കേ‍ാഴിക്കേ‍ാട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുൻപ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്.

English Summary: Will Union Minister V Muraleedharan contest in Kerala Assembly Elections this Time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA