പത്തനംതിട്ട ∙ തിരുവല്ല സീറ്റ് കോണ്‍ഗ്രസിനു വേണമെന്ന ആവശ്യം പ്രാദേശികഘടകം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രഫ. പി.ജെ.കുര്യന്. തിരുവല്ല സീറ്റ് സംബന്ധിച്ച് തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്.
തിരുവല്ലയില്‍ വിജയസാധ്യതയുള്ളവരുടെ പേരുകളും അറിയിച്ചു. പരസ്യമായി പറയാനില്ല. തിരുവല്ലയില്‍ മത്സരിക്കാന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നവരും അര്‍ഹതയുള്ളവരും ധാരാളമുള്ളതുകൊണ്ട് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചുവെന്നും കുര്യന് പറഞ്ഞു.
English Summary : PJ Kurien on congress taking up Thiruvalla constituency