ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന്‍ രഞ്ജിത് മല്‍സരിക്കാനിടയില്ല. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നു. മൂന്നുതവണ മല്‍സരിച്ച പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവുനല്‍കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും രഞ്ജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. പാർട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

English Summary: CPM District Secretariat against Director Ranjith's candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com