ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ഭിന്നാഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സംഭവത്തിനെതിരെ സംസാരിച്ച ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഹർജിക്കാരന് ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമർശിച്ച അബ്ദുല്ല ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടിയതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

English Summary: Expressing Views Different From Government Opinion Not Seditious: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com