‘ചേട്ടാ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു’: പിഷാരടിയോട് മുകേഷ് പറഞ്ഞ മറുപടി ഇങ്ങനെ

ramesh-pisharody-mukesh
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ രമേശ് പിഷാരടി എത്തിയപ്പോൾ (ഇടത്), മുകേഷ് (വലത്)
SHARE

കൊല്ലം∙ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോൾ ഒരു തവണ കൂടി മുകേഷിന് സീറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ് എന്നാണ് പുറത്തുവരുന്ന സൂചനകൾ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സൗഹൃദം സൂക്ഷിക്കുന്ന മുകേഷ് തന്റെ അ‍ഞ്ചുവർഷത്തെ എംഎൽഎ ജീവിതം മനോരമ ന്യൂസിനോട് പങ്കുവച്ചു.

രാഷ്ട്രീയത്തിനപ്പുറമുള്ള കാഴ്ചപ്പാടുകളും സൗഹൃദങ്ങളും തനി മുകേഷ് സ്റ്റൈലിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഇക്കൂട്ടത്തിൽ കോൺഗ്രസിനായി രംഗത്തിറങ്ങിയ ധർമജനും രമേശ് പിഷാരടിയും സലീം കുമാറുമായുള്ള അടുപ്പത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

‘ധർമജനും സലീംകുമാറും പണ്ടുകാലം മുതലേ കോൺഗ്രസാണ്. കറ തീർന്ന കോൺഗ്രസുകാരാണ് ഇരുവരും. പക്ഷേ പിഷാരടി അങ്ങനെയായിരുന്നില്ല. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തലേ ദിവസം പിഷാരടി എന്നെ ഫോണിൽ വിളിച്ചിരുന്നു. ചേട്ടാ. രാഷ്ട്രീയത്തിൽ ഇങ്ങാൻ പോവുകയാണ്. പല പല കാരണങ്ങൾ െകാണ്ടാണ് ഈ തീരുമാനം.

അപ്പോൾ തന്നെ ‍ഞാൻ പറഞ്ഞു. എടേ അനുഭാവി ആയാ മതി കേട്ടോ എന്ന്. അതിന് കാരണം, ഒരു പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ മറ്റു രണ്ടുപാർട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും. അപ്പോൾ ചേരുന്ന പാർട്ടി നമ്മളെ പിന്തുണയ്ക്കണം, സംരക്ഷിക്കണം. അപ്പോഴും ചേരുന്നത് കോൺഗ്രസാണെന്ന് പിഷാരാടി പറഞ്ഞില്ല. നിഷ്പക്ഷ നിലപാടുള്ള ആളാണ് പിഷരാടി. ബിജെപിയെയും കോൺഗ്രസിനെയും സിപിഎമ്മിനെയും എല്ലാം നല്ല കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരാളാണ് അദ്ദേഹം. പിറ്റേന്നാണ് ‍ഞെട്ടിച്ച് െകാണ്ടുള്ള പിഷാരടിയുടെ കോൺഗ്രസ് പ്രവേശനം.’– മുകേഷ് പറയുന്നു.

English Summary: Mukesh About Political Entry of Ramesh Pisharody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA